ഉദയ്പുർ∙ കെ.വി.തോമസിനെ പുറത്താക്കിയത് ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ പിന്നെ കെ.വി.തോമസ് എന്താണ്?. വരുംദിവസങ്ങളില്‍ അത് മനസിലാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെ കെ.വി. തോമസിനെ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിക്കുകയായിരുന്നു. കെ.വി. തോമസിനൊപ്പം കോൺഗ്രസുകാർ ആരുമില്ലെന്നും ഒരാൾ പോലും പാർട്ടി വിടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
English Summary: KC Venugopal on KV Thomas expulsion