ബ്ലൂപ്രിന്റ് തയാറാക്കുക, അതിനു ശേഷം ഇരയെ കൊല്ലുക. കര്‍ണാടകയിലെ പാരമ്പര്യ വൈദ്യന് ഷാബാ അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിന് അഷ്റഫിന്റേതാണ് ഈ നിർദേശം. കൊലപാതക പദ്ധതി വിവരിക്കുന്ന ബ്ലൂപ്രിന്റും പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രഫഷനൽ കില്ലർമാരെ വെല്ലുന്ന ബ്ലൂപ്രിന്റാണ് തന്റെ ബിസിനസ് പങ്കാളികളെ കൊലപ്പെടുത്താൻ ഷെബിൻ തയ്യാറാക്കിയത്. എന്താണ് ആ ബ്ലൂപ്രിന്റ്? മുക്കം സ്വദേശി ഹാരിസും കൂടെയുണ്ടായിരുന്ന യുവതിയും അബുദാബിയിൽ മരിച്ചതെങ്ങനെ? ആ കൊലചെയ്തത് ആരാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരമാകുമോ ഷൈബിന്റെ ബ്ലൂപ്രിന്റ്? അബുദാബിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷൈബിന്റെ ബിസിനസ് പാര്‍ട്ണര്‍ കോഴിക്കോട് മുക്കം സ്വദേശി ഹാരിസിനെയും ഷൈബിന് പീഡിപ്പിച്ചിരുന്നതായാണു പുറത്തുവരുന്ന വിവരങ്ങള്‍. ഹാരിസിനെയും കൂടെയുണ്ടായിരുന്ന യുവതിയെയും കൊലപ്പെടുത്തേണ്ടതെങ്ങനെയെന്ന നിര്‍ദേശങ്ങൾ ഉള്‍പ്പെടുത്തി ഷൈബിന് തയാറാക്കിയതെന്നു കരുതുന്ന 45 പേജുള്ള ബ്ലൂപ്രിന്റിന്റെ വിഡിയോ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.
HIGHLIGHTS
- മുക്കം സ്വദേശിയും കൂടെയുണ്ടായിരുന്ന യുവതിയും അബുദാബിയിൽ മരിച്ചതെങ്ങനെ?
- എന്താണ് ഷൈബിന്റെ ബ്ലൂപ്രിന്റിനു പിന്നിലെ രഹസ്യം?
- ഷാബാ ഷരീഫിന്റെ ഒറ്റമൂലി ഇനി ആർക്കും കണ്ടെത്താനാവില്ലേ?