ADVERTISEMENT

തിരുവനന്തപുരം∙ രണ്ടു ദിവസം മുൻപ് കേരള തീരത്തേക്ക് ഒരു കൂട്ടം നുഴഞ്ഞു കയറ്റക്കാരെത്തി. ബോട്ടു മാർഗം തീരത്തെത്തി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കു നുഴഞ്ഞു കയറാനായിരുന്നു പദ്ധതി. എന്നാൽ, തീരം തൊടാൻ അനുവദിക്കാതെ എല്ലാവരെയും തീരദേശ പൊലീസ് അറസ്റ്റു ചെയ്തു. ഭീകരാക്രമണം, മനുഷ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങിയ സംഭവങ്ങൾ തടയുന്നതിനും കേരളത്തിന്റെ തീരരക്ഷ ഉറപ്പു വരുത്തുന്നതിനുമായി സാഗർകവച് (തീരവേട്ട) എന്ന പേരിൽ നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു നുഴഞ്ഞു കയറ്റവും അറസ്റ്റും. നുഴഞ്ഞു കയറ്റക്കാരായി നേവിയും കോസ്റ്റുഗാർഡുമാണ് എത്തിയത്. രണ്ടു വർഷത്തിനുശേഷമായിരുന്നു മോക്ഡ്രിൽ. കടലോര ജാഗ്രത സമിതിയുടെയും മത്സ്യതൊഴിലാളികളുടെയും തീരദേശവാസികളുടെയും സഹകരണത്തോടെയാണ് മോക്ഡ്രിൽ നടന്നത്.

69 പേരാണ് നുഴഞ്ഞു കയറ്റക്കാരായി എത്തിയ നേവി–കോസ്റ്റ് ഗാർഡ് സംഘത്തിൽ ഉണ്ടായിരുന്നത്. 20 ശ്രമങ്ങൾ നടന്നതിൽ എല്ലാം പരാജയപ്പെടുത്താൻ തീരദേശ പൊലീസിനു കഴിഞ്ഞു. കഴിഞ്ഞ തവണ 5 നുഴഞ്ഞു കയറ്റ ശ്രമങ്ങൾ വിജയിച്ചിരുന്നു. തീരദേശവാസികളുടെ സഹായത്തോടെയാണ് നുഴഞ്ഞു കയറ്റം തടയാനായതെന്ന് തീരദേശ പൊലീസ് പറഞ്ഞു. തീരദേശ പൊലീസിന്റെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലായി ഒരു ലക്ഷത്തോളം തീരദേശവാസികളുണ്ട്. സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ അറിയിക്കണമെന്ന് തീരദേശ പൊലീസ് നിർദേശം നൽകാറുണ്ട്. നുഴഞ്ഞു കയറ്റക്കാരായി എത്തിയ നേവി–കോസ്റ്റ് ഗാർഡ് സംഘത്തെ കടലിൽവച്ച് കണ്ട മത്സ്യത്തൊഴിലാളികൾ തീരദേശ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

coast-guard

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന കെട്ടിടങ്ങളും ആരാധനാലയങ്ങളും ആണ് നുഴഞ്ഞു കയറ്റക്കാരായെത്തിയ നേവി–കോസ്റ്റ് ഗാർഡ് സംഘം ലക്ഷ്യമിട്ടത്. എന്നാൽ, ബോട്ടുകൾ തീരത്ത് അടുത്തപ്പോൾ തന്നെ ഇവരെ അറസ്റ്റു ചെയ്യാനായി. തീരത്തെത്തി, ലക്ഷ്യമിട്ട സ്ഥലങ്ങളിൽ ഡമ്മി ബോംബുകൾ സ്ഥാപിക്കാനായാൽ ഉദ്യമം വിജയിച്ചതായി കണക്കാക്കും. ഇക്കാര്യം നേവിയും നേവിയും കോസ്റ്റ് ഗാർഡും പൊലീസിനെ അറിയിക്കും.

English Summary: ‘Sagar Kavach’ Security Mock Drill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com