ADVERTISEMENT

തിരുവനന്തപുരം  ∙ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാനത്തു ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്‌ചയും വെള്ളിയാഴ്ചയും 484 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സും റജിസ്‌ട്രേഷനുമില്ലാത്ത 46 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 186 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 33 കിലോ വൃത്തിഹീനമായ മാംസം  നശിപ്പിച്ചു. 19 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. 

കഴിഞ്ഞ 12 ദിവസങ്ങളിലായി 2857 പരിശോധനകൾ നടത്തി. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി. 367 കിലോ വൃത്തിഹീനമായ മാംസം നശിപ്പിച്ചു. 212 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കി. 55 കടകള്‍ക്ക് നോട്ടിസ് നല്‍കി. ഉപയോഗശൂന്യമായ 378 പാല്‍ പാക്കറ്റുകള്‍, 43 കിലോ പഴങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 6565 കിലോ മത്സ്യം നശിപ്പിച്ചു. 4372 പരിശോധനകളില്‍ 2354 സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കായി അയച്ചു. 93 പേര്‍ക്കു നോട്ടിസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗരിയുടെ ഭാഗമായി 595 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 147 സർവൈലൻസ് സാംപിളുകൾ ശേഖരിച്ചു. 5 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി.

English Summary: Strict Action Against Adulterated food, says Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com