ADVERTISEMENT

കലിഫോർണിയ∙ ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നു ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്. സ്പാമിന്റെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങളുടെ വ്യക്തതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് മസ്ക് അറിയിച്ചു. 

‘സ്‌പാം, വ്യാജ അക്കൗണ്ടുകൾ യഥാർഥത്തിൽ 5 ശതമാനം ഉപയോക്താക്കളെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്ന കണക്കുകൂട്ടലിനെ പിന്തുണയ്‌ക്കാത്ത വിശദാംശങ്ങൾ. ട്വിറ്റർ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു’– മസ്ക് ട്വീറ്റ് ചെയ്തു. 

3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ കമ്പനി ഏറ്റെടുക്കാൻ കഴിഞ്ഞ മാസം മസ്ക് കരാറിൽ ഒപ്പുവച്ചിരുന്നു. ഏറ്റെടുക്കുന്നതോടെ ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ.

English Summary: Twitter Deal Temporarily On Hold, Tweets Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com