അരവിന്ദ് കേജ്‍രിവാൾ കേരളത്തിൽ; വൻ സ്വീകരണമൊരുക്കി ആം ആദ്മി പ്രവർത്തകർ

arvind-kejriwal-kochi
കിഴക്കമ്പലത്തു നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ . മനോരമ
SHARE

കൊച്ചി∙ ട്വന്റി20യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കേരളത്തിലെത്തി. ശനിയാഴ്ച രാത്രി ഏഴോടെ എയ൪ വിസ്താരാ വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കേജ്‍രിവാളിന് ആം ആദ്മി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. മാധ്യമങ്ങളോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മാറ്റി. 

ഞായറാഴ്ച രാവിലെ ആം ആദ്മി പാർട്ടി നേതാക്കളുമായി ചർച്ച നടത്തും. വൈകിട്ടു നാലു മണിക്ക് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും സന്ദർശിക്കും. തുടർന്ന് 5 മണിക്ക് കിറ്റക്സ് ഗാർമെന്റ്്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ട്വന്റി20 ജനസംഗമ പരിപാടി അഭിസംബോധന ചെയ്തു സംസാരിക്കും. രാത്രി 9 മണിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിക്കു മടങ്ങും.

English Summary : AAP leader Arvind Kejriwal reaches Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA