ADVERTISEMENT

തൊടുപുഴ ∙ കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പൊലീസുകാരിക്കു പരുക്കേറ്റു. ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതാണു സംഘര്‍ഷത്തിന് കാരണം. പരുക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്ക് തിരഞ്ഞെടുപ്പു മാറ്റിവച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ വ്യാജ തിരിച്ചറിയൽ കാര്‍ഡ് വിതരണം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥി അടക്കമുള്ള ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് അംഗത്തിന്റെ കാറിൽനിന്നും വ്യാജ ഐഡി ലഭിച്ചതായി കോൺഗ്രസ് ആരോപിച്ചു. അതിന്റെ തുടർച്ചയായാണു ശനിയാഴ്ച സംഘർഷമുണ്ടായത്.

English Summary: Dispute over Thodupuzha bank election, police officer injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com