കൊച്ചി ∙ തട്ടിപ്പുകേസിൽ ജയിലിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന് ഇഡി നോട്ടിസ്. അടുത്തയാഴ്‌ച നേരിട്ട് ഹാജരായി മറുപടി നൽകാനാണ് നിർദേശം. വ്യാജ പുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസ് പ്രതിയായ മോൻസൻ നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയണ്.
മോൻസൻ പുരാവസ്തുക്കളുടെ മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിരുന്നെന്നു പ്രാഥമിക പരിശോധനകളില്‍ കണ്ടെത്തിയിരുന്നു.
English Summary: ED issues notice to Mohanlal for visiting Monson Mavunkal's museum