ADVERTISEMENT

ന്യൂ‍ഡൽഹി ∙ ഗോതമ്പ് കയറ്റുമതി വിലക്കി ഇന്ത്യ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. വിലക്ക് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു.

മേയ് 13 മുതൽ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം. ധാന്യവില കൂടിയിട്ടും കേന്ദ്രസർക്കാർ ഗോതമ്പ് കയറ്റുമതി തുടരുന്നതിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു.

ഇന്ത്യയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉത്പാദകർ. ഒന്നാമത് ചൈനയും. മാർച്ചിലെ കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്തെ ഗോതമ്പ് ഉത്പാദനത്തിൽ വലിയ കുറവുണ്ടായിരുന്നു. മാത്രമല്ല, നാണ്യപ്പെരുപ്പം 7.79 ശതമാനമായി ഉയരുകയും ചെയ്തു.

English Summary: India Bans Wheat Exports To Cool Prices At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com