മലപ്പുറം ∙ നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊന്ന ഷൈബിന്‍ അഷ്റഫിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് പൊലീസ് അന്വേഷണം. കുറഞ്ഞകാലം കൊണ്ടു നൂറുകണക്കിന് കോടി രൂപയാണ് ഷൈബിന്‍ സമ്പാദിച്ചത്. ലഹരിമരുന്നു കേസില്‍ അബുദാബിയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഷൈബിന്‍ നേരത്തേ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ലഹരിമരുന്നു കേസിൽ 36 ദിവസമാണ് ജയിലിൽ കിടക്കേണ്ടി വന്നത്. ലഹരിക്കേസിൽ അബുദാബിയിലെ ജയിലിലായതോടെ അകത്തുവച്ചു തന്നെ കൊലപ്പെടുത്താൻ ചില ശത്രുകേന്ദ്രങ്ങൾ നീക്കം നടത്തിയെന്നാണ് ഷൈബിൻ അഷ്റഫ് പറഞ്ഞത്.
English Summary: Investigation against Shybin continues