തിരുവനന്തപുരം∙ സംസ്ഥാനത്തു മദ്യത്തിന്റെ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു മന്ത്രി എം.വി.ഗോവിന്ദൻ. സ്പിരിറ്റിന് ദൗർലഭ്യമുണ്ട്. ഇവിടെ ഉൽപാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. വില കൂട്ടുന്നതിന് നയപരമായ തീരുമാനം എടുക്കേണ്ടതില്ല. ജവാൻ ഉൾപ്പെടെയുള്ള ബ്രാൻഡുകൾക്കു വില കൂടിയേക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: Liquor Price Will Be Increased, Says Minister MV Govindan