ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര മണ്ഡലത്തിൽ ഇടതു മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ക്യാംപ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഏകോപനം.  ഭരണപരമായ ആവശ്യങ്ങൾക്ക് മാത്രം തിരുവനന്തപുരത്തേക്ക് പോകും.

ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഏകോപനം നടത്തുന്നത്. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളുയർത്തി തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിന് വിജയം അഭിമാനകാര്യമാണ്. അതിനാലാണ് തൃക്കാക്കരയിൽ വിജയിച്ച് നൂറു തികയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങുന്നത്.

തൃക്കാക്കര ഈസ്റ്റ് ഉൾപ്പെടെ മൂന്നു ലോക്കൽ കമ്മിറ്റികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. ഓരോ കമ്മറ്റികൾക്ക് കീഴിലും അഞ്ച് എംഎൽഎമാർ പങ്കെടുക്കുന്നു. പാർട്ടിയുടെ 60 എംഎൽഎമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തുന്നുണ്ട്. ആവേശം വോട്ടെടുപ്പ് പൂർത്തിയാകുംവരെ കൊണ്ടുപോകാനാണ് ഇടത് മുന്നണി നീക്കം.

എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയിരുന്നു. കുടുംബ യോഗങ്ങളിൽ എംഎൽഎമാരും മന്ത്രിമാരും പങ്കെടുക്കും. താര എംഎൽഎമാരെയും പ്രചരണത്തിൽ സജീവമാക്കും. 

English Summary: Pinarayi Vijayan camps at Thrikkakara office, leads campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com