‘ഒരു മഴപെയ്തു, ഭൂമി കുളിർത്തൂ...’ അക്കാഴ്ചകൾ കാണാം, മഴച്ചിത്രങ്ങളിലൂടെ...

rain-photo-kannur-main
ചിത്രം: സമീർ എ.ഹമീദ് . മനോരമ
SHARE

അമ്മേ വരൂ വരൂ വെക്കം വെളിയിലേ–
ക്കല്ലെങ്കിലിമ്മഴ തോർന്നുപോമേ... ബാലാമണിയമ്മയുടെ ‘മഴവെള്ളത്തിൽ’ എന്ന കവിതയിലെ വരികളാണ്. ഒരു കുട്ടിയുടെ കൗതുകമാണു കവിതയിലാകെ. മഴ കാണാൻ അമ്മയെ വിളിക്കുകയാണു കുട്ടി. പെട്ടെന്നു വന്നില്ലെങ്കിൽ മഴ തോർന്നു പോകുമെന്നും മുന്നറിയിപ്പുണ്ട്. പക്ഷേ ഇപ്പോൾ കേരളത്തിൽ പെയ്യുന്ന മഴ പെട്ടെന്നൊന്നും തോരുന്ന ലക്ഷണമില്ല. ഇക്കാര്യം കാലാവസ്ഥാ വകുപ്പു തന്നെ പ്രവചിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയായിരിക്കും. ചൂടിൽ വലഞ്ഞിരുന്ന കേരളത്തിന് ഒരേസമയം ആശ്വാസവും ആശങ്കയുമായിരിക്കുകയാണ് പെട്ടെന്നെത്തിയ ഈ മഴ. ഒരു ജില്ലയെയും വിടാതെയാണു മഴപ്പെയ്ത്ത്. വെയിലിന്റെ ചൂടല്ല, മഴയുടെ തണുപ്പാണെങ്ങും. ഈ വേനൽമഴയെ ക്യാമറക്കണ്ണിലാക്കുകയാണു മലയാള മനോരമ ഫൊട്ടോഗ്രാഫർമാർ. മഴയൊഴിഞ്ഞ പകൽക്കാഴ്ചകളും മഴത്തണുപ്പേറ്റ നഗര–ഗ്രാമക്കാഴ്ചകളുമെല്ലാമുണ്ട് അവർ പകർത്തിയ ദൃശ്യങ്ങളിൽ. കാണാം, കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുമുള്ള മഴക്കാഴ്ചകൾ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA