റിഫ മെഹ്നുവിന്റെ മരണം: മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു

rifa-mehnu-1 (2)
SHARE

കോഴിക്കോട്∙ ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്‌നുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യം തേടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിന്റെ ജാമ്യാപേക്ഷ മേയ് 20ന് കോടതി പരിഗണിക്കും. െമഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ലെന്ന് പൊലീസ് അറിയിച്ചു. 

മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനായി വിമാനത്താവള അധികൃതർക്ക്  വിവരങ്ങൾ നൽകിയതായി പൊലീസ് പറഞ്ഞു. മെഹ്നാസിന്‍റെ പീഡനമാണ് മരണത്തിന് കാണമെന്ന കുടുംബത്തിന്‍റെ പരാതിയെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. പരിശോധനയില്‍ റിഫയുടെ കഴുത്തിന് ചുറ്റും ചില പാടുകള്‍ കണ്ടെത്തിയിരുന്നു. 

English Summary: Vlogger Rifa Mehnu's husband applies for interim bail in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA