സാധാരണക്കാരുടെ രാജ്യാന്തര വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ അനുഭവപരിചയവുമായാണ് ഇന്ത്യയിലെ സാധാരണക്കാരുടെ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ തലപ്പത്തേക്ക് ഒരു ന്യൂസീലൻഡുകാരനെത്തുന്നത്. 2011ൽ സ്കൂട്ട് എന്ന വിമാനക്കമ്പനി ജനിക്കുന്നതു തന്നെ സാധാരണക്കാരനു വേണ്ടിയാണ്. ആ സ്കൂട്ടിനെ വെള്ളവും വളവും നൽകി വളർത്തിയ ക്യാംപ്ബെൽ വിൽസൻ എന്ന അൻപതുകാരനാണ് എയർ ഇന്ത്യയെ നയിക്കാനെത്തുന്നത്. ടാറ്റ സൺസ്, എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമെത്തുന്ന ആദ്യ കോർപറേറ്റ് സിഇഒ ആണ് ക്യാംപ്ബെൽ. ഏറെ വിവാദങ്ങൾക്കു ശേഷമാണ് ടാറ്റ എയർ ഇന്ത്യയ്ക്കായി നായകനെ തിരഞ്ഞെടുക്കുന്നത്. ആദ്യം നിശ്ചയിച്ചയാളെ വിവാദങ്ങൾക്ക് പിന്നാലെ ടാറ്റയ്ക്ക് നഷ്ടമായി. തുടർന്നാണ് ക്യാംപ്ബെല്ലിന്റെ വരവ്.
HIGHLIGHTS
- ആരാണ് എയർ ഇന്ത്യയുടെ തലപ്പത്തെത്തുന്ന ക്യാംപ്ബെൽ വിൽസൻ?
- എന്തുകൊണ്ട് ആദ്യ സിഇഒയുടെ നിയമനം നടക്കാതെ പോയി?