ദമ്പതികൾക്കും മകൾക്കും പൊള്ളലേറ്റ സംഭവം: മകൾക്കു പിന്നാലെ അമ്മയും മരിച്ചു

Death
പ്രതീകാത്മക ചിത്രം
SHARE

ആറന്മുള∙ സംസാരശേഷിയില്ലാത്ത ദമ്പതികൾക്കും നാല് വയസ്സുള്ള മകൾക്കും പൊള്ളലേറ്റ സംഭവത്തിൽ മകൾക്കു പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശ്യാമയുടെ മകൾ ആദിശ്രീ (4) വെള്ളിയാഴ്ച ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

കഴിഞ്ഞ 6ന് പുലർച്ചെ 3 മണിയോടെയാണ് ശ്യാമയെയും മകൾ ആദിശ്രീയെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നിനിടെ ശ്യാമയുടെ ഭർത്താവ് അരുണിനും പൊള്ളലേറ്റു. സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശ്യാമയുടെ പിതാവ് തിരുവനന്തപുരം കുടപ്പനക്കുന്ന് പാണൻവിള മുണ്ടയ്ക്കൽ ലെയ്നിൽ മോഹനൻ നായർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ശ്യാമയ്ക്കു പൊള്ളലേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

English Summary: Young Lady Burned to Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA