ADVERTISEMENT

ഗുവാഹത്തി ∙ അസമിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം. ഇതുവരെ മൂന്നു പേർക്കു ജീവൻ നഷ്ടമായി. ആറ് ജില്ലകളിലെ 94 ഗ്രാമങ്ങളിൽനിന്ന് 24,681 പേരെ മാറ്റി താമസിപ്പിച്ചു. അസമിലെ ദിമ ഹസാവോവിൽ വെള്ളപ്പൊക്കത്തിൽ റോഡ്‌ നാമാവശേഷമായി.

12 ഗ്രാമങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി അസം സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 80ൽ പരം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയം 6 ലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ച‌ിരുന്നു. ബ്രഹ്മപുത്ര നദി അപകടനിലയിലേക്ക് ഒഴുകുന്നതായി ദുരന്ത നിവാരണ വകുപ്പ് കൂട്ടിച്ചേർത്തു. ഇതോടെ നാശനഷ്‌ടം ഉയരാനാണ് സാധ്യത. 2020ലുണ്ടായ പ്രളയം സംസ്ഥാനത്തെ 10 ലക്ഷം ആളുകളെ ബാധിച്ചിരുന്നു.

English Summary: Assam floods: Three dead, nearly 25,000 people affected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com