‘എന്‍റെ ജീവിതം ആര്‍എസ്എസ്സിന് എതിരായ പോരാട്ടം; ജനങ്ങളുമായുള്ള ബന്ധം തിരിച്ചു പിടിക്കണം’

rahul-gandhi-chintan-shivir
രാഹുൽ ഗാന്ധി ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു. ചിത്രം∙ എഎൻഐ ട്വിറ്റർ
SHARE

ന്യൂഡൽഹി∙ ജനങ്ങളുമായുള്ള ബന്ധം കോൺഗ്രസിനു നഷ്ടപ്പെട്ടുവെന്നും അതു തിരിച്ചുപിടിക്കാൻ നേതാക്കൾ എല്ലാവരും ജനങ്ങൾക്കിടയിൽ യാത്ര ചെയ്യണമെന്നും രാഹുൽ ഗാന്ധി. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

‘ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നത് നമ്മൾ ഉൾക്കൊള്ളണം. രാജ്യത്തെ മുന്നോട്ടു നയിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് ജനങ്ങൾക്കറിയാം. ജനവിശ്വാസം തിരിച്ചുപിടിക്കാൻ കുറുക്കുവഴികളില്ല, അതിന് വിയർപ്പൊഴുക്കുക തന്നെ വേണം. കോൺഗ്രസിന്റെ മുന്നോട്ടുപോക്കിനു ക‌ർമപദ്ധതി തയാറാണ്. യുവാക്കൾക്ക് അവസരം നൽകും, പക്ഷേ പരിചയസമ്പന്നരെ മാറ്റിനിർത്തില്ല’ – രാഹുൽ ഗാന്ധി പറഞ്ഞു.

ബിജെപിക്കും ആര്‍എസ്എസ്സിനുമെതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതത്തില്‍ അഴിമതി നടത്തിയിട്ടില്ല, അതിനാല്‍ ഭയമില്ല. സത്യത്തിനായുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അടിത്തട്ടിൽനിന്നു പാർട്ടിയുടെ ഘടനയിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ ആർഎസ്എസ്സിനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും ആർഎസ്എസ്സിനും വിപരീതമായി പാർട്ടിക്കുള്ളിൽ ആഭ്യന്തര സംവാദം അനുവദിക്കുന്നതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാർട്ടി വൻ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ പ്രധാന അധികാര സ്ഥാപനങ്ങളെയെല്ലാം നിശബ്ദമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary : "Connect With People Broken, Have To Rebuild It", Says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS