ADVERTISEMENT

കൊച്ചി ∙ കൊച്ചിയില്‍നിന്ന് ദുബായിലേക്കുള്ള വിമാനം എസി തകരാറിലായതിനെ തുടര്‍ന്ന് വൈകുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ചെറിയ കുട്ടികളടക്കം 250ഓളം യാത്രക്കാർ വിമാനത്തിലുണ്ട്.

മുഴുവന്‍ യാത്രക്കാരെയും വിമാനത്തിനകത്ത് കയറ്റിയശേഷമാണ് എസി തകരാറിലാണെന്ന് കണ്ടെത്തിയത്. യാത്രക്കാര്‍ക്ക് എസിയില്ലാതെ വിമാനത്തിനകത്ത് ഒരുമണിക്കൂറോളം ഇരിക്കേണ്ടിവന്നു. പിന്നീട് യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കി. എസി തകരാര്‍ പരിഹരിച്ചശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പുറപ്പെടുന്ന കൃത്യ സമയം അധികൃതര്‍ അറിയിച്ചില്ല.

English Summary: AC Complaint: Flight from Kochi to Dubai running late

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com