വിളിച്ചാൽ ഫോൺ എടുക്കാത്ത മന്ത്രി എന്ന വീണാ ജോർജിനെക്കുറിച്ചുള്ള ചിറ്റയം ഗോപകുമാറിന്റെ ആരോപണം എൽഡിഎഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള വാക്പോരിലേക്ക് എത്തിയിരിക്കുകയാണിപ്പോൾ. സ്വന്തം പാർട്ടിയിൽനിന്നും ഘടകകക്ഷികളിൽ നിന്നും വീണാ ജോർജിനെതിരെ ആരോപണമുയർന്നപ്പോൾ ആദ്യമായി പ്രതിരോധിച്ച് രംഗത്തെത്തിയത് ഒരു ബിജെപി നേതാവായിരുന്നു– സന്ദീപ് വാരിയർ! ഒരു വർഷം മുൻപ്. ഒരു സർവകക്ഷി വിഷയമായി ഇതിനോടകം ഫോൺ വിളി മാറിക്കഴിഞ്ഞു. ഒരു ഫോണിനെ ചുറ്റിപ്പറ്റി എന്തെല്ലാം കഥകളുണ്ടെന്നു ചോദിച്ചാൽ, ഒന്നാം പിണറായി മന്ത്രിസഭയിലെ രണ്ടാമത്തെ രാജി പോലും ഫോൺ വിളിയെച്ചൊല്ലിയുണ്ടായ പ്രശ്നമായിരുന്നു എന്നു പറയാം – മന്ത്രി എ.കെ.ശശീന്ദ്രനാണ് അന്ന് ഹണിട്രാപ്പിൽ പെട്ടു രാജിവയ്ക്കേണ്ടി വന്നത്.
HIGHLIGHTS
- മന്ത്രിമാർ മാത്രമാണോ വിളിച്ചാൽ ഫോണെടുക്കാത്തത്?
- എന്തുകൊണ്ടാണ് ചില മന്ത്രിമാർക്കു മാത്രം ഫോണെടുക്കാൻ സാധിക്കാത്തത്?
- കേരള രാഷ്ട്രീയത്തിലേക്ക് ഫോൺ വിളിച്ചെത്തിയ വിവാദങ്ങളും കൗതുകങ്ങളും...