‘വിജയത്തിന് ഒറ്റമൂലിയില്ല; കഠിനാധ്വാനം ചെയ്യാനാണ് മുഖ്യമന്ത്രിയുടെ ഉപദേശം’

Dr Joe Joseph LDF
ഡോ. ജോ ജോസഫ്.
SHARE

കൊച്ചി ∙ വിജയത്തിന് ഒറ്റമൂലിയില്ലെന്നും കഠിനാധ്വാനം ചെയ്യാനാണു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉപദേശമെന്നും തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫ്. കനത്ത മഴ പ്രചാരണത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

‘നല്ല മഴയായതിനാൽ കുട ചൂടിയാണു പ്രചാരണം. മഴ ഒരു തരത്തിലും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചിട്ടില്ല. പരമാവധി വീടുകളിൽ കയറിയും വോട്ടർമാരെ നേരിട്ടുകണ്ടും വോട്ടു ചോദിക്കാനാണു ശ്രമം. മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നത് ഏവർക്കും ആത്മവിശ്വാസവും ആവേശവും നൽകിയിട്ടുണ്ട്. കഠിനാധ്വാനം ചെയ്യുകയെന്ന ഉപദേശമാണു മുഖ്യമന്ത്രി നൽകിയ ഒറ്റമൂലി’– ജോ ജോസഫ് പറഞ്ഞു.

ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ഏകോപനത്തിനായി തൃക്കാക്കരയില്‍ ക്യാംപ് ചെയ്യുകയാണു മുഖ്യമന്ത്രി. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുക്കുന്നത് അടക്കമുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യം എൽഡിഎഫ് ക്യാംപിനു കൂടുതൽ ഉണർവേകിയെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ.

English Summary: LDF candidate Jo Joseph about Thrikkakara By Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA