ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിനെ ഞെട്ടിച്ച കൂട്ടവെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു, 3 പേർക്കു പരുക്കേറ്റു. ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലാണു വെടിവയ്പുണ്ടായത്. പട്ടാളവേഷം ധരിച്ചെത്തിയ പേ‌ടെൻ ജെൻഡ്രൻ (18) എന്നയാളാണു വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങൾ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു.

വംശീയ അക്രമണമാണെന്നാണു പ്രാഥമിക നിഗമനമെന്നും അക്രമി കസ്റ്റഡിയിലായെന്നും അധികൃതർ അറിയിച്ചു. സായുധ വേഷത്തിലെത്തിയ അക്രമി ടോപ്സ് ഫ്രണ്ട്‌ലി മാർക്കറ്റ് എന്ന സൂപ്പർമാർക്കറ്റിലാണു വെടിയുതിർത്തത്. ‘അക്രമി വളരെ ആവേശത്തിലായിരുന്നു. ധാരാളം ആയുധങ്ങളും കൈവശമുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് ഇയാൾ എത്തിയത്’– സിറ്റി പൊലീസ് കമ്മിഷണർ ജോസഫ് ഗ്രമാഗ്‌‍ലിയ മാധ്യമങ്ങളോടു പറഞ്ഞു.

സൂപ്പർമാർക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്നു പേർക്കു പരുക്കേറ്റു. കടയ്ക്കുള്ളിലുണ്ടായിരുന്ന മുൻ ബഫലോ പൊലീസ് സേനാംഗമായ സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിയെ വെടിവച്ച് പ്രതിരോധിച്ചു. പക്ഷേ, ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അക്രമിക്കു പരുക്കേറ്റില്ല. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന അക്രമി കടയ്ക്കുള്ളിലേക്കു കയറി കൂടുതലാളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു.

Buffalo Police on Mass Shooting Scene (Photo by John Normile / GETTY IMAGES NORTH AMERICA / Getty Images via AFP)
വെടിവയ്‌പുണ്ടായ സൂപ്പർമാർക്കറ്റിനു സമീപം കാവൽ നിൽക്കുന്ന പൊലീസ്. Photo by John Normile / GETTY IMAGES NORTH AMERICA / Getty Images via AFP

വെടിയേറ്റവരിൽ 11 പേർ കറുത്ത വർഗക്കാരും രണ്ടു പേർ വെളുത്ത വർഗക്കാരുമാണെന്നു പൊലീസ് പറഞ്ഞു. കറുത്ത വർഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ സ്വന്തം കഴുത്തിനു നേർക്കു തോക്കുചൂണ്ടിയ നിലയിലായിരുന്നു അക്രമി. പൊലീസുകാർ ഇയാളുമായി സംസാരിച്ചതിനു പിന്നാലെ തോക്കും മറ്റായുധങ്ങളും ഉപേക്ഷിച്ച് അക്രമി കീഴടങ്ങുകയായിരുന്നെന്നു അധികൃതർ വിശദീകരിച്ചു.

English Summary: At least 10 dead in mass shooting at Buffalo, New York, supermarket in alleged hate crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com