റഷ്യ യുക്രെയ്ൻ അധിനിവേശം നടത്തുന്നതിന് മൂന്നു മാസം മുൻപ് – 2021 ഒക്ടോബർ അവസാനം– അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ കരിങ്കടൽ മേഖലയിലുള്ള യുക്രെയ്ൻ, ജോർജിയ, റൊമാനിയ എന്നീ രാജ്യങ്ങൾ സന്ദര്‍ശിച്ച ദിവസം. റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത ക്രൈമിയയ്ക്കടുത്തുള്ള ആകാശത്തുവച്ച് യുഎസ് യുദ്ധവിമാനം ഇന്ധനം നിറയ്ക്കുന്നതിനിടെ റഷ്യയുടെ സുഖോയ് ജറ്റുകൾ അവയെ വളഞ്ഞു. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പോലെ വൻ വിഐപികളിലൊരാൾ സ്ഥലത്തുള്ളപ്പോഴായിരുന്നു ഇത്. ഇതിനും മൂന്നു മാസം മുൻപ് – 2021 ജൂൺ മാസമൊടുവിൽ – കരിങ്കടൽ മേഖലയിൽ ‘സീ ബ്രീസ് 21’ എന്ന സൈനികാഭ്യാസ പരിപാടി നടന്നു. അതിനും ഒരാഴ്ച മുൻപ് കരിങ്കടൽ തീരത്തുള്ള യുക്രെയ്ന്റെ ഒഡേസ തുറമുഖത്തുനിന്ന് ജോർജിയയിലേക്ക് വരികയായിരുന്ന എച്ച്എംഎസ് ഡിഫൻഡർ എന്ന ബ്രിട്ടിഷ് യുദ്ധക്കപ്പല്‍ റഷ്യൻ നാവിക വ്യൂഹം തടയുകയും മുന്നറിയിപ്പു നൽകി ‘വിട്ടയയ്ക്കുക’യും ചെയ്തു. ഇത് ബ്രിട്ടനും റഷ്യയും തമ്മിൽ നയതന്ത്ര തലത്തിൽത്തന്നെ ഉരസലിന് കാരണമാവുകയും ചെയ്തു. സമാനമായ ‘അവഹേളനം’ സീ ബ്രീസിൽ പങ്കെടുക്കാനെത്തിയ ഒരു ഡച്ച് യുദ്ധക്കപ്പലിനും നേരിടേണ്ടി വന്നു.
HIGHLIGHTS
- എന്താണ് യുക്രെയ്നെ ആക്രമിക്കുക എന്ന ‘കടുത്ത നടപടി’യിലേക്ക് റഷ്യയെ എത്തിച്ചത്?
- റഷ്യൻ തകർച്ചയ്ക്ക് യുക്രെയ്ൻ യുദ്ധം കാരണമാകുമോ?
- ശീതയുദ്ധകാലത്തെപ്പോലെ പുതിയൊരു ലോകക്രമത്തിന് കാരണമാകുമോ യുദ്ധം?