‘പേപ്പർ’ കടുവയാകുമോ കോൺഗ്രസ് നീക്കം?; ബാലറ്റിൽ എങ്ങനെ കുരുക്കും ബിജെപിയെ?

HIGHLIGHTS
  • ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വീണ്ടും വരുമോ പേപ്പർ ബാലറ്റ്?
  • കോണ്‍ഗ്രസിനെ തുണയ്ക്കുമോ പുതിയ സിഇസി?
rahul-gandhi-narendra-modi-ballot-paper
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി (Manorama Online Creative/SAJJAD HUSSAIN / John MACDOUGALL/ SANJAY KANOJIA)
SHARE

ഇന്ത്യൻ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പേപ്പർ ബാലറ്റുകളുടെ പ്രാധാന്യം കൂടി ഉച്ചത്തിൽ പറഞ്ഞാണ് കോൺഗ്രസിന്റെ ചിന്താശിബിരം രാജസ്ഥാനിലെ ഉദയ്പുരിൽ സമാപിച്ചത്. ഹർജികൾ കൊടുത്തതു കൊണ്ടോ മറ്റേതെങ്കിലും സമ്മർദം വഴിയോ ഇക്കാര്യത്തിൽ ഭരണമുന്നണിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിക്കാമെന്ന സ്വപ്നം കോൺഗ്രസ് നേതൃത്വത്തിനുമില്ല. അതേസമയം, പേപ്പർ ബാലറ്റിലേക്കുള്ള മടക്കം കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നു. മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിട്ടുതന്നെ പലപ്പോഴും വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടിന്റെ പേരിൽ ആക്രമിക്കുന്നു. കോൺഗ്രസ് മാത്രമല്ല, എഎപി, എസ്‌പി ഉൾപ്പെടെയുള്ള പാർട്ടികളും ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി യുപി തിരഞ്ഞെടുപ്പിൽ വരെ വിഷയം വൻ വിവാദമായി. എന്നാൽ പേപ്പർ ബാലറ്റിലേക്ക് ആഗ്രഹിക്കുന്നതു പോലെ കോണ്‍ഗ്രസിനു മടങ്ങാനാകുമോ? എന്താണ് അതിനുള്ള വഴി. അതിനുള്ള സാധ്യതകൾ എന്തെല്ലാമാണ്? കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു പുതിയ സിഇസിയെ (മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ) ലഭിച്ച സാഹചര്യത്തിൽ ഈ ചോദ്യത്തിനു പ്രസക്തിയേറുകയാണ്. എന്തായിരിക്കും പുതിയ സിഇസിയുടെ നിലപാട്? ഇന്ത്യയിലെ തിരഞ്ഞെടുപ്പു ചരിത്രം വോട്ടിങ് യന്ത്രങ്ങളെയാണോ പേപ്പർ ബാലറ്റിനെയാണോ പിന്തുണയ്ക്കുന്നത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA