ADVERTISEMENT

കണ്ണൂർ∙ ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസര്‍കോട് ബന്തടുക്ക പിഎച്ച്എസ്‍സിയെ ഡോക്ടര്‍ സുബ്ബറായിക്ക് മര്‍ദനമേറ്റത്. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടല്‍ ഉടമയേയും ജീവനക്കാരേയും റിമാന്‍ഡ് ചെയ്തു.

പിലാത്തറ കെ.സി. റസ്റ്റോറന്റിലാണു സംഭവം. കാസർകോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയപ്പോഴാണു പ്രശ്നം ശ്രദ്ധയിൽപെട്ടത്. രണ്ട് കുടുംബങ്ങൾ ഭക്ഷണം കഴിക്കാതെ വാഹനത്തിൽ കയറി. നിയമലംഘനം മൊബൈലിൽ ചിത്രീകരിച്ച ഡോക്ടർ, ഹോട്ടൽ അധികൃതരോടു സംസാരിക്കാനും ശ്രമിച്ചു. ഉടൻ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈൽ പിടിച്ചുവാങ്ങി.

പിലാത്തറയിലെ ഹോട്ടലിൽ ഞായറാഴ്ച രാവിലെയാണു സംഭവം. തുടർന്ന് ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

English Summary: Food items stored in toilet at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com