കേന്ദ്രം എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല; പ്രതികരിച്ച് ധനമന്ത്രി

kn-balagopal
കെ.എൻ.ബാലഗോപാൽ
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്തിനു വായ്പാ പരിധി നിശ്ചയിച്ച് അനുമതി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ധനകാര്യ ഉത്തരവാദിത്തം പാലിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനു നിലവിലേതുപോലെ വായ്പയെടുക്കാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

‘‘കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല. കേരളം എടുത്ത വായ്പ അപകടകരമായ അവസ്ഥയിലേക്കു പോകില്ല. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ചെയ്യാവൂ’ – ബാലഗോപാല്‍ പറഞ്ഞു.

English Summary: KN Balagopal criticize center on loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA