പഴയ ബസിന്റെ ‘തകിട‌ല്ല’ സ്വിഫ്റ്റിൽ വേണ്ടത്: കെഎസ്ആർടിസി ശമ്പളപരിഷ്കരണമെന്തിന്?

kb-ganesh-kumar-ksrtc
കെ.ബി.ഗണേഷ് കുമാർ (ഇടത്), കെ–സ്വിഫ്റ്റ് സര്‍വീസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ (വലത്)
SHARE

‘കെഎസ്ആർടിസി ഇപ്പോൾ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെപ്പോലെയാണ്. അതിനെ രക്ഷിക്കണോ വേണ്ടയോയെന്ന് ബന്ധുക്കളും ഡോക്ടർമാരും ഒരുപോലെ ചിന്തിക്കണം. ജീവനക്കാർക്കും മാനേജ്മെന്റിനും സർക്കാരിനും ഈ വിഷയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ട്. ഇതിനിടയിൽ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ യുക്തി എന്താണ്?’– ചോദിക്കുന്നത് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. കെഎസ്ആർടിസി ജീവനക്കാർ സർവീസ് നിർത്തിവച്ച് സമരം നടത്തുന്നതിനെയും അദ്ദേഹം വിമർശിക്കുന്നു. ‘സർവീസ് നിർത്തിയാൽ അത്രയും വരുമാനം കുറയും. ഈ സ്ഥാപനം പൂട്ടിക്കഴിഞ്ഞാൽ അതിന്റെ നഷ്ടം ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ്. ഇതു പൂട്ടിയാൽ സർക്കാരിനു ലാഭമാണ്. ഒരു മാസത്തിനുള്ളിൽ യാത്രക്കാർ ബദൽ യാത്രാ സംവിധാനം കണ്ടെത്തുകയും ചെയ്യും’–ഗണേഷ് കുമാർ പറയുന്നു. ബസിലെ ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും മുൻ മന്ത്രി അഭിപ്രായം വ്യക്തമാക്കുന്നുണ്ട്– ‘പണ്ട് ഒരു ബസിന് 12 ജീവനക്കാർ ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കലും ഒരു ബസു പോലും കഴുകിയോ തുടച്ചോ കണ്ടിട്ടില്ല. ഇപ്പോൾ അത് ഏഴോ എട്ടോ ആയിട്ടുണ്ട്. അത് ഇനിയും കുറയണം. ഇത്രയും ജീവനക്കാരെ കെഎസ്ആർടിസിക്കു താങ്ങാനാവില്ല. ഒരു കണ്ടക്ടർക്ക് 90,000 രൂപ ശമ്പളവും ഡ്രൈവർക്ക് 60,000 രൂപ ശമ്പളവും കൊടുത്ത് ഒരു ബസ് ഓടിച്ചു പോകാൻ കഴിയുന്നതെങ്ങനെയെന്ന് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ എന്നോടു ചേദിച്ചിട്ടുണ്ട്. ഈ കണക്ക് ശരിയാണോ എന്ന് എനിക്ക് അറിയില്ല’. കെഎസ്ആർടിയുടെ മേൽ ഒഴിയാബാധയായി പ്രതിസന്ധി തുടരുമ്പോൾ ഗണേഷ് കുമാറിന്റെ വാക്കുകൾ പുതിയ ചർച്ചകൾക്കു തുടക്കം കുറിക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്രയേറെ പ്രതിസന്ധി? അതിൽനിന്ന് കോർപറേഷന് ഒരിക്കലും കരകയറാനാകില്ലേ? എന്താണ് കെഎസ്ആർടിസി നേരിടുന്ന വെല്ലുവിളികൾ? കോർപറേഷനിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ, പരീക്ഷിക്കേണ്ട മാതൃകകൾ തുടങ്ങിയവയെക്കുറിച്ചും മനോരമ ഓണ്‍ലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറിൽ’ സംവദിക്കുകയാണ് കെ.ബി. ഗണേഷ്്കുമാർ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA