ADVERTISEMENT

തൊടുപുഴ∙ സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ് ബൈക്ക് യാത്രികനായ റിട്ട. എസ്ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ (62) ആണ് മരിച്ചത്. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ചന്ദ്രന്റെ തലയിലൂടെ ബസ് കയറിയിറങ്ങി. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം തൊടുപുഴ– ഇടുക്കി റോഡിൽ ഇന്നു രാവിലെയാണ് അപകടം. 

English Summary: Man killed in road accident at Thodupuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com