ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം തകർക്കാനാവില്ലെന്നും അവ ഹിമാലയൻ മലനിരകൾ പോലെ ഉറച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ നിലവിലെ അവസ്ഥയിൽ ഇന്ത്യയുടെയും നേപ്പാളിന്റെയും ദൃഢമായ സൗഹൃദവും അടുപ്പവും മാനവരാശിയെ സേവിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് മോദി പറഞ്ഞു. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധജയന്തിയോട് അനുബന്ധിച്ചു നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

ശ്രീരാമന്റെ വലിയൊരു ക്ഷേത്രം ഇന്ത്യയിൽ നിർമിച്ചാൽ നേപ്പാളിലെ ജനങ്ങളും തുല്യ സന്തോഷവാന്മാരുകുമെന്നാണ് താൻ കരുതുന്നതെന്നും മോദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തി. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ആറ് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതിൽ ലുംബിനി മ്യൂസിയം സ്ഥാപിക്കുന്നതും ലുംബിനി ബുദ്ധ സർവകലാശാലയിൽ ഡോ. അംബേദ്കർ ചെയർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപിക്കുന്നതും ഉൾപ്പെടും.

മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി മോദി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ നടന്ന വൈശാഖ ബുദ്ധപൂർണിമ ആഘോഷങ്ങളിലും പങ്കെടുത്തു.

English Summary :‘India, Nepal ties unshakeable like…’: PM Modi at Buddhist Conference in Lumbini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com