ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയില്‍ ട്വന്‍റി20, എഎപി വോട്ടുകള്‍ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ട്വന്‍റി20യും എഎപിയും ഒരിക്കലും ഇടതുപക്ഷവുമായി യോജിച്ചിട്ടില്ല. ട്വന്‍റി20യ്ക്ക് നേരത്തേയുണ്ടായ തിക്താനുഭവം അറിയാമെന്നും കെ.സുധാകരന്‍ പറഞ്ഞു.

‘എഎപിയുടെ കഴിഞ്ഞകാലത്തെ പ്രവർത്തനവും ട്വന്‍റി20യുടെ ഇവിടത്തെ രാഷ്ട്രീയ നിലപാടും പരിശോധിച്ചാൽ അവർ എവിടെ നിൽക്കാനാണ് സാധ്യത?. അവർ എപ്പോഴാണ് ഇടതുപക്ഷത്തെ ഉൾക്കൊണ്ടിട്ടുള്ളത്?. അവരെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷം ഒരുകാരണവശാലും യോജിക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്. ഞങ്ങൾ അവരുടെ വോട്ട് സ്വാഗതം ചെയ്യുന്നു’– അദ്ദേഹം പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ വോട്ട് ആര്‍ക്കെന്നത് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് ട്വന്‍റി20 വ്യക്തമാക്കി. മനസാക്ഷി വോട്ടാണോ, മുന്നണിക്കാണോ എന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. സില്‍വര്‍ലൈൻ പദ്ധതിയും അക്രമ രാഷ്ട്രീയവുമെല്ലാം വിലയിരുത്തുമെന്ന് ട്വന്‍റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു.

English Summary: Thrikkakara by-election: K Sudhakaran on AAP, Twenty20 votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com