ADVERTISEMENT

നൂർ സുൽത്താൻ∙ 100 അടി ഉയരത്തിൽനിന്നു വീഴാൻ പോയ മൂന്നു വയസ്സുകാരിയെ ജീവൻ പണയം വച്ച് രക്ഷിച്ച് യുവാവ്. കസാഖിസ്ഥാൻ തലസ്ഥാനമായ നൂർ സുൽത്താനിലാണു സംഭവം. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ജനൽക്കമ്പിയിൽ പിടിച്ചുനിന്ന കുഞ്ഞിനെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി. 

അമ്മ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കുട്ടിക്ക് അപകടമുണ്ടായത്. കുഷ്യനുകളും കളിപ്പാട്ടങ്ങളും ഉപയോഗിച്ച് ജനൽപാളിയിലേക്കു വലിഞ്ഞു കയറിയ കുട്ടി പുറത്തേക്ക് എത്തുകയും ജനൽക്കമ്പിയിൽ തൂങ്ങി നിൽക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. 

സാബിത് ഷോൺതാക്ബേവ് എന്നയാൾ ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ ആളുകൾ കൂടിനിൽക്കുന്നതും കണ്ട് നോക്കിയപ്പോഴാണ് ഈ ഭയപ്പെടുത്തുന്ന കാഴ്ച കണ്ടത്. തുടർന്ന് പെൺകുഞ്ഞിനെ രക്ഷിക്കാൻ സാബിത് ശ്രമം നടത്തി. 

കുട്ടിയുടെ ഫ്ലാറ്റിനു തൊട്ടു താഴെയുള്ള നിലയിലെ ജനൽവഴി പുറത്തിറങ്ങിയ സാബിത് ഒരു കൈ ജനൽക്കമ്പികളിൽ പിടിച്ച് മറ്റേക്കയ്യിൽ കുട്ടിയെ ചേർത്തു പിടിച്ചു. തുടർന്ന് മുറിക്കുള്ളിൽനിന്ന ആൾക്ക് കുട്ടിയെ കൈമാറുന്നതും വിഡിയോയിൽ കാണാം. സമയോചിതമായി ഇടപെടലും രക്ഷാപ്രവർത്തനത്തിലെ ധീരതയും പരിഗണിച്ച് കസഖ്സ്ഥാൻ മന്ത്രാലയം സാബിത്തിന് അവാർഡ് നൽകി.

English Summary : Caught On Camera: Kazakhstan Man Risks His Life To Save Toddler Hanging From Eighth Floor Window

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com