‘മുഖ്യമന്ത്രി ചങ്ങലപൊട്ടിയ നായ’: സുധാകരന്റെ പരാമർശത്തിനെതിരെ സിപിഎം

k-sudhakaran-pinarayi
കെ.സുധാകരൻ, പിണറായി വിജയൻ
SHARE

തിരുവനന്തപുരം∙ തൃക്കാക്കര തിരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി പ്രചരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സിപിഎം. സുധാകരനെതിരെ നിയമനടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ‘ചങ്ങലപൊട്ടിയ നായ’യെപ്പോലെയാണ് പിണറായി തൃക്കാക്കരയിൽ എത്തുന്നതെന്നാണ് സുധാകരൻ പറഞ്ഞത്. 

പിണറായിയെ സുധാകരൻ അപകീർത്തിപ്പെടുത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് ഒരു സാധാരണ രാഷ്ട്രീയക്കാരൻ പോലും ഉപയോഗിക്കാത്ത സംസ്കാരശൂന്യമായ വാക്കുകള്‍ സുധാകരന്‍  ഉപയോഗിക്കുന്നതെന്ന് ഇപി പറഞ്ഞു. സംസ്കാരശൂന്യമായ പദങ്ങൾ ഉപയോഗിച്ച് ഒരു മുഖ്യമന്ത്രി അധിക്ഷേപിച്ചത് ഗുരുതരമായി കുറ്റമാണെന്നും ഇപി പറഞ്ഞു.

‘ഹാലിളകിയത് ഞങ്ങൾക്കല്ല, അദ്ദേഹത്തിനാണ്. ഒറു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ? പറഞ്ഞു മനസിലാക്കാൻ ആരെങ്കിലുമുണ്ടോ? അയാൾ ഇറങ്ങി നടക്കുകയല്ലേ?’– എന്നാണ് സുധാകരൻ പറഞ്ഞത്.  

English Summary : CPM against K Sudhakarana on his 'chained dog' statement about Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA