മലപ്പുറം ജില്ലയിൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു നിയന്ത്രിക്കാൻ പ്രവാസി മലയാളി

tm-shaheed
ടി.എം.ഷാഹിദ് തേക്കിൽ
SHARE

മലപ്പുറം∙ മലപ്പുറം ജില്ലയിൽ ബൂത്ത് മുതൽ കെപിസിസി തലത്തിൽവരെ സംഘടനാ തിരഞ്ഞടുപ്പ് നിയന്ത്രിക്കാൻ ജില്ലാ റിട്ടേണിങ് ഓഫിസറായി പ്രവാസി മലയാളി ടി.എം.ഷാഹിദ് തേക്കിലിനെ നിയമിച്ചു. സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ് നിയമനം നടത്തിയത്. എൻഎസ്‌യുവിന്റെ താലൂക്ക് ജനറൽ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. യൂത്ത് കോൺഗ്രസിന്റെ കർണാടക ജനൽ സെക്രട്ടറി ആയും കെപിസിസി സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എഐസിസി നിരിക്ഷകനായിരുന്നു.

English Summary : Expat Keralite to control Congress organizational elections in Malappuram district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA