ADVERTISEMENT

തിരുവനന്തപുരം∙ ബവ്കോയുടെ വിദേശ മദ്യവിൽപ്പനശാലകളിലെ തിരക്കു കുറയ്ക്കുന്നതിന് പുതിയ മദ്യവിൽപ്പനശാലകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. എത്ര മദ്യവിൽപ്പനശാലകളാണ് ആരംഭിക്കുന്നതെന്ന് ഉത്തരവിലില്ല. പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബവ്കോ അധികൃതർ സൂചിപ്പിക്കുന്നത്. നേരത്തെ പൂട്ടിപോയ ഷോപ്പുകളാണ് ഇതിൽ കൂടുതലും. പരിശോധനകൾക്കുശേഷമേ അന്തിമ തീരുമാനം എടുക്കൂ. ദേശീയ–സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവു വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല.

പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മദ്യശാലകൾ: തിരുവനന്തപുരം–5, കൊല്ലം–6, പത്തനംതിട്ട–1, ആലപ്പുഴ–4, കോട്ടയം–6, ഇടുക്കി–8, എറണാകുളം–8, തൃശൂർ–5, പാലക്കാട്–6, മലപ്പുറം–3, കോഴിക്കോട്–6, വയനാട്–4, കണ്ണൂർ–4, കാസർകോട്–2.

English Summary : Government order to open more beverages shops to avoid rush

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com