കല്ലിടൽ നിർത്തലിനു പിന്നില്‍ പരിഷത്തിന്റെ ആ കാരണങ്ങള്‍? സിപിഎം കുരുങ്ങിയ പഠനം

HIGHLIGHTS
  • സിൽവർലൈനിന് സ്ഥലമേറ്റെടുത്താൽ എത്ര വീട് പൊളിക്കേണ്ടി വരും?
  • കേരളത്തിലെ സാധാരണക്കാരെ പരിഗണിച്ചുള്ളതല്ല സിൽവർലൈൻ
  • സർക്കാർ നിയന്ത്രണത്തിൽ റിയൽ എസ്റ്റേറ്റ് സംഘം വളരുന്നു
Silverline KRail
കണ്ണൂരിൽനിന്നുള്ള കാഴ്ച. ചിത്രം: മനോരമ
SHARE

കണ്ണൂർ∙ സിൽവർലൈൻ പദ്ധതിക്കായി നിർബന്ധപൂർവമുള്ള കല്ലിടലിൽനിന്ന് സർക്കാർ പിന്നാക്കം പോയത് എന്തുകൊണ്ടാണ്? അതിനു പിന്നിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കനത്ത എതിർപ്പുണ്ടോ? ഉണ്ടെന്നാണു വിലയിരുത്തൽ. തൃക്കാക്കര തിരഞ്ഞെടുപ്പും മറ്റും ഇതിനു കാരണമായിട്ടുണ്ടെങ്കിലും പരിഷത്ത് ഉയർത്തിയ എതിർപ്പും അവർ വിദഗ്ധരുൾപ്പെടെ 1000 പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ടും  സർക്കാരിന്റെ പിന്മാറ്റത്തിനു പ്രേരണയായിട്ടുണ്ട്. സിൽവർലൈൻ പദ്ധതിക്കായി ജനാധിപത്യ വിരുദ്ധ രീതിയിൽ നടത്തുന്ന കല്ലിടൽ നിർത്തി വയ്ക്കണമെന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുപ്രാധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനോടകം നടന്നു കഴിഞ്ഞ 10 ജില്ലാ സമ്മേളനങ്ങളിലും പരിഷത്ത് ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. ധാരാളം സിപിഎം അംഗങ്ങൾകൂടി ഉൾപ്പെടുന്നതാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. ആ വേദിയിൽ നിന്നുയർന്ന ശബ്ദം പരിഗണിക്കപ്പെടേണ്ടതാണെന്ന ചിന്ത സിപിഎം നേതൃനിരയിൽ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണു കരുതുന്നത്. കേരളത്തിന്റെ വികസന കാര്യത്തിലോ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ മുൻഗണന നൽകേണ്ട ഒന്നല്ല, വലിയ നിർമാണച്ചെലവും ഉയർന്ന യാത്രാ നിരക്കുമുള്ള സിൽവർ ലൈൻ പദ്ധതിയെന്ന് ആവർത്തിച്ച് ഉറപ്പിക്കുകയായിരുന്നു പരിഷത്തിന്റെ ജില്ലാ സമ്മേളനങ്ങൾ. സിൽവർലൈൻ വിഷയത്തിൽ ഉയർന്നു വരുന്ന സംവാദങ്ങളും ചർച്ചകളും സമരങ്ങളും സമഗ്രമായി വിലയിരുത്തപ്പെടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. ജില്ലാ സമ്മേളന പ്രവർത്തന റിപ്പോർട്ടുകളിലും ‘പുതിയ കേരളത്തിന് ചില ആലോചനാ കുറിപ്പുകൾ’ എന്ന സംഘടനാ േരഖയിലും പരിഷത്ത് ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. പരിഷത്ത് സിൽവർലൈനിനെ കുറിച്ചു നടത്തിയ പഠന റിപ്പോർട്ടിന്റെ കരടിലും പരിഗണിക്കപ്പെടേണ്ട പല വിഷയങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. ഇതെല്ലാം സർക്കാരിന്റെ നിലപാടിനെ സ്വാധീനിച്ചുവെന്നാണു കരുതുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റു വികസന രീതികളോട് ആഭിമുഖ്യം പുലർത്തുമ്പോഴും സിൽവർലൈനിനെ എതിർക്കുന്ന  കാര്യത്തിൽ പരിഷത്ത് പിന്നോട്ടില്ലെന്ന സൂചനയാണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട രേഖകൾ. എന്തുകൊണ്ടാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് സിൽവർലൈനിനെ എതിർക്കുന്നത്? സിൽവർലൈനിന് പരിഷത്തിന്റെ എന്തെങ്കിലും ബദൽ നിർദേശങ്ങളുണ്ടോ? സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണോ പരിഷത്തിന് ഏറ്റവും വലിയ എതിർപ്പ്? പരിശോധിക്കാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA