തിരുവനന്തപുരം ∙ സ്കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാക്കി മാര്‍ഗരേഖ. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം. വെള്ള ഷര്‍ട്ടും കറുത്തപാന്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായും നിജപ്പെടുത്തുമെന്നും ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയിൽ പറയുന്നു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് മാർഗരേഖ പുറത്തുവിട്ടത്. ഹെവി വാഹനങ്ങളാണ് ഓടിക്കുന്നതെങ്കിൽ 5 വർഷത്തെ പ്രവൃത്തിപരിചയം വേണം. മദ്യപിച്ചു വാഹനമോടിക്കാൻ പാടില്ല. ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും ഡ്രൈവറായി ഉൾപ്പെടുത്തരുത്. വിശദമായ മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് കൈമാറി.
English Summary: Kerala issues new guidelines for School bus drivers