ADVERTISEMENT

മേപ്പയൂർ∙ മലയാളിയായ സിആർപിഎഫ് ജവാൻ ബംഗളിൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. അരിക്കുളം കാരയാട് സ്വദേശി നാഗത്ത് മീത്തൽ സുരേന്ദ്രന്റെ മകൻ സുധിൻ പ്രസാദ് (28) ആണ് മരിച്ചത്. ജാർഖണ്ഡിൽ ജോലി ചെയ്യവെ പ്രത്യേക പരിശീലനത്തിനായി ബംഗാളിൽ എത്തിയതായിരുന്നു. 

മൃതദേഹം ബുധനാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്തവളത്തിലെത്തും. അവിടെനിന്ന് പ്രത്യേക വാഹനത്തിൽ 3 മണിക്ക് അരിക്കുളത്തെ നാഗത്ത് മീത്തൽ വീട്ടിൽ എത്തിച്ച് സൈനിക ബഹുമതികളോടെ സംസ്കരിക്കും. അച്ഛൻ: സുരേന്ദ്രൻ, അമ്മ: ഉഷ. ഭാര്യ: അതുല്ല്യ (കീഴരിയൂർ) സഹോദരൻ: സായൂജ് (ഇന്ത്യൻ ആർമി).

English Summary : Keralite CRPF soldier dies in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com