ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കാൻ സർക്കാർ അനുമതി. മണക്കാട് സര്‍ക്കാര്‍ സ്കൂളിനു വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജു അറിയിച്ചു.

ഇത്തരം കെഎസ്ആർടിസി ബസുകൾ വിറ്റുകളയാതെ ഇതുപോലെ ക്ലാസ്‌മുറികളായി മാറ്റിയെടുക്കാനാണ് ഉദ്ദേശമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തു നാനൂറിൽപ്പരം ബസുകളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കുട്ടികൾക്ക് ഈ ബസുകൾ ഒരു പുതിയ അനുഭവം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: KSRTC Low floor buses to be converted into classrooms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com