ADVERTISEMENT

തിരുവനന്തപുരം∙ വികസനത്തിന്റെ പേരിൽ ജനത്തെ വഴിയാധാരമാക്കുന്ന സർക്കാരല്ല എൽഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് ഭവന പദ്ധതിയിൽ നിർമിച്ച 20,808 വീടുകളുടെ താക്കോല്‍ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനങ്ങൾക്കു കഴിയുന്നത്ര സംരക്ഷണം ഉറപ്പുവരുത്തുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാണ് എല്ലാവർക്കും തൃപ്തികരമായ പുനരധിവാസ പാക്കേജ് നൽകുന്നത്. ജനങ്ങൾ വലിയ സഹകരണമാണ് പദ്ധതികൾക്കു നൽകുന്നത്.’– മുഖ്യമന്ത്രി പറഞ്ഞു. 

‘ലൈഫ് പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകൾ പൂർത്തിയായി. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വീടുകൾ വേറെയുണ്ട്. വലിയ കാലതാമസമില്ലാതെ 3 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിക്കും. പാർപ്പിട സൗകര്യം വർധിക്കുന്നത് വികസനമായി കാണാത്തവരുണ്ട്. ഇതെല്ലാം വികസനത്തിന്റെ സൂചികയാണ്. വികസനത്തിന്റെ സ്വാദ് എല്ലാവർക്കും ആസ്വദിക്കാനാകണമെന്നാണ് സർക്കാർ നിലപാട്.’-  അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16–ാം വാര്‍ഡില്‍ അമീറുദീന്റെയും ഐഷാ ബീവിയുടെയും ഗൃഹപ്രവേശത്തില്‍ മുഖ്യമന്ത്രിയും മന്ത്രി എം.വി.ഗോവിന്ദനും പങ്കെടുത്തു. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറു ദിന പരിപാടിയില്‍ 20,000 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 20,808 വീടുകളാണ് പൂര്‍ത്തീകരിച്ച് കൈമാറുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകള്‍ കൈമാറി. ലൈഫ് പദ്ധതിയില്‍ ഇതുവരെ 2,95,006 വീടുകള്‍ പൂര്‍ത്തീകരിച്ച് താമസം ആരംഭിച്ചു. 34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്.

English Summary: Pinarayi Vijayan hands over homes built as part of LIFE Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com