‘നിഷിന്റെ സേവനം എല്ലാ ജില്ലകളിലേക്കും; കേരളത്തിലെ ആദ്യ ദ്വിഭാഷാ സ്കൂൾ പ്രവര്‍ത്തന സജ്ജമാക്കും’

pinarayi
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആർ.ബിന്ദു, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
SHARE

തിരുവനന്തപുരം∙ ഭിന്നശേഷിക്കാര്‍ക്ക് സഹായക സാങ്കേതിക വിദ്യാധിഷ്ഠിത ഉപകരണങ്ങളെക്കുറിച്ചുള്ള അവബോധം നല്‍കി അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രാപ്തമാക്കാന്‍ ഉതകുന്ന നാഷനല്‍ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ഹെല്‍ത്ത് ടെക്നോളജി നിഷില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്) പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിഷിന്‍റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശയവിനിമയ തകരാറുകള്‍ പരിഹരിക്കുന്നതിനു സംസ്ഥാനത്ത് ആദ്യമായി നിഷില്‍ ആരംഭിച്ച സെന്‍റര്‍ ഫോര്‍ റിസര്‍ച്ച്  ഇന്‍ കമ്യൂണിക്കേഷന്‍ സയന്‍സസ് (സിആര്‍സിഎസ്), സഫല്‍ സെന്‍സറിയം, ബാരിയര്‍ ഫ്രീ എന്‍വയോണ്‍മെന്‍റ് പദ്ധതി, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെല്‍  എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഒരു പോലെ പ്രാപ്യമായ ആക്സസ്സിബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ നിഷിലെ പൂര്‍വവിദ്യാര്‍ഥികളായ ലക്ഷ്മിയെയും  പാര്‍വതിയെയും മുഖ്യമന്ത്രി ആദരിച്ചു.

pinarayi-nish-2

ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഊന്നല്‍ നല്‍കുന്ന ഈ കേന്ദ്രത്തിന്‍റെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശ്രവണപരിമിതിയുള്ള കുഞ്ഞുങ്ങള്‍ക്കായി മാതൃകാ ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററിന്‍റെ സേവനം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. ശ്രവണ പരിമിതര്‍ക്കായി കേരളത്തിലെ ആദ്യ ദ്വിഭാഷാ സ്കൂളും പ്രവര്‍ത്തന സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi-vijayan-1

നിഷിനെ തൃശൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി  കൂട്ടിയിണക്കി സര്‍വകലാശാലയായി വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നതായി ചടങ്ങില്‍ അധ്യക്ഷയായിരുന്ന ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. ആശയവിനിമയ തകരാറുകള്‍ ചര്‍ച്ചചെയ്യുന്നതിനും ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുന്നതിനും വഴിത്തിരിവാകുന്ന രാജ്യാന്തര സിംപോസിയം സംഘടിപ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ നേരിടുന്നതിനും അവര്‍ക്കു പരസ്പരം തണലായി ഒരുമിച്ച് താമസിക്കുന്നതിനുമുള്ള മൂന്ന് അസിസ്റ്റീവ് വില്ലേജുകളുടെ നിര്‍മാണമെങ്കിലും ഈ വര്‍ഷം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിഷ് എക്സിക്യൂട്ടിവ് ഡയറക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ എം.അഞ്ജന ഐഎഎസ് നന്ദി പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ നാജ ബി. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

English Summary: Pinarayi Vijayan inaugurates NISH silver jubilee celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA