ADVERTISEMENT

കൊച്ചി∙ ചക്കരപ്പറമ്പിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ. മോഡലായി ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണു പ്രാഥമിക വിവരം. ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻപ് ആലപ്പുഴയിൽ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡിൽ അംഗമായിരുന്നു. ഇപ്പോൾ ജോലിയോടനുബന്ധിച്ചു കൊച്ചിയിലായിരുന്നു താമസിച്ചിരുന്നത് എന്നാണു വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Transgender found dead at lodge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com