ആർട്ടിക് സമുദ്രാതിർത്തി പങ്കിടുന്ന ഫിൻലൻഡും സ്വീഡനും– ഇതിൽ ഫിൻലൻഡ് 1300 കി.മീ. കര അതിർത്തി റഷ്യയുമായി പങ്കിടുന്നു – നാറ്റോ അംഗത്വത്തിനു തയാറെടുക്കുന്നതിനു മുമ്പു തന്നെ വലിയ തോതിലുള്ള സംഘർഷ മേഖലയാണ് ബാൾട്ടിക് സമുദ്ര തീരത്തുള്ള പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവ. ഇവ റഷ്യയുമായി അതിർത്തി പങ്കുവയ്ക്കുന്നവയാണ്. പോളണ്ടിന്റെയും ലിത്വേനിയയുടെയും ഇടയ്ക്ക് ബാൾട്ടിക്കിലേക്കു തുറക്കുന്ന കാലിനങ്‍ഗ്രാഡ് എന്ന ചെറുപ്രദേശം ഒഴിച്ചാൽ ഈ നാലു രാജ്യങ്ങളും ഇതിനകം നാറ്റോയിൽ അംഗങ്ങളാണ്. അതായത്, ഇവിടെയെല്ലാം നാറ്റോയുടെയും അമേരിക്കയുടെയും സൈന്യമുണ്ട്. കരിങ്കടലിന്റെ തീരത്തുള്ള യുക്രെയ്ൻ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നിവയിൽ യുക്രെയ്നും ജോർജിയയും ഒഴിച്ചുള്ളവ നാറ്റോ അംഗങ്ങളാണ്. റഷ്യൻ ഭീഷണിയെ നേരിടാന്‍ നാറ്റോ കിഴക്കൻ യൂറോപ്പ് കേന്ദ്രമാക്കി രൂപീകരിച്ചിരിക്കുന്ന സൈനിക പദ്ധതിയുടെ ആസ്ഥാനം റൊമാനിയയാണ്. മിസൈൽ പ്രതിരോധ സംവിധാനങ്ങളടക്കം ഇവിടെയുണ്ട്. ഇതിനു പുറമേ ബാൾട്ടിക് മേഖലയിലെ യൂറോപ്പിനെ സംരക്ഷിക്കാനായി പോളണ്ടിലും ഒരുക്കുന്ന സമാനമായ സംവിധാനം പൂർത്തിയായി വരികയാണ്. വടക്ക് ആർട്ടിക് മേഖലയിലാകട്ടെ, നോർവെ ഇതിനകം തന്നെ നാറ്റോയുടെയും അമേരിക്കയുടേയും പരീക്ഷണ ശാലയാണ്. ചുരുക്കത്തിൽ റഷ്യയ്ക്ക് തങ്ങളുടെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, വടക്ക്, വടക്ക് പടിഞ്ഞാറ് മേഖലകളിലേക്കു നോക്കിയാൽ കാണുക ‘ശത്രു’ക്കളായ അമേരിക്കയുടെയും നാറ്റോയുടെയും മുഖമാണ്. ഈ സാന്നിധ്യം ശക്തിപ്പെടുത്തുക എന്നതാണ് ഇടയ്ക്കിടെയുള്ള സൈനിക പരിപാടികളുടെ ലക്ഷ്യം. അതിലൊന്നായിരുന്നു 2021 ജൂണ്‍ 28 മുതൽ ജൂലൈ 10 വരെ നടന്ന ‘സീ ബ്രീസ് –21’ എന്ന കര, വ്യോമ, നാവിക അഭ്യാസം.
യുഎസ് റഷ്യയെ പറഞ്ഞുപറ്റിച്ചതോ? ആർട്ടിക്ക് ഊർജ നിക്ഷേപമാകും അടുത്ത യുദ്ധകാരണം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.