ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ നാണ്യപ്പെരുപ്പം റെക്കോർഡ് നിരക്കിൽ കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം കഴിഞ്ഞമാസം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയര്‍ന്നതാണ് നാണ്യപ്പെരുപ്പത്തിന് കാരണം. മാർച്ചിൽ 14.55 ശതമാനവും കഴിഞ്ഞ വർഷം ഏപ്രിലിൽ 10.74 ശതമാനവുമായിരുന്നു നാണ്യപ്പെരുപ്പം.

തുടർച്ചയായ 13–ാം മാസമാണ് നാണ്യപ്പെരുപ്പ നിരക്ക് രണ്ടക്കത്തിനു മുകളിൽ പോകുന്നത്. ബംഗാളിലാണ് നാണ്യപ്പെരുപ്പം ഏറ്റവും കൂടുതലെന്നും, കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നാണ്യപ്പെരുപ്പമെന്നും കേന്ദ്ര സർക്കാര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാടാണ് നാണ്യപ്പെരുപ്പം കുറവുള്ള രണ്ടാമത്തെ സംസ്ഥാനം.

ഉപഭോക്തൃ വില സൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡെക്സ്– സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 7.79 ശതമാനമായിരുന്നു. മാർച്ചിൽ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേത്. ഭക്ഷ്യോൽപന്ന വിലക്കയറ്റം മാർച്ചിൽ 7.68% ആയിരുന്നത് ഏപ്രിലിൽ 8.38% ആയി കൂടി.

English Summary: WPI inflation at record high of 15.08% in April on price rise across all items

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com