നാലാം മുന്നണി നിര്‍ണായകമാകില്ല; എൽഡിഎഫ് 100 തികയ്ക്കും: വിജയരാഘവന്‍

A Vijayaraghavan
എ.വിജയരാഘവന്‍.
SHARE

കൊച്ചി ∙ തൃക്കാക്കരയില്‍ നാലാം മുന്നണി നിര്‍ണായകമാകില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഇടതു നിലപാടിന് അനുകൂലമായി തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തും. സില്‍വര്‍ലൈനില്‍ പ്രതിപക്ഷം പലതും പറയും. ഇടതുമുന്നണിക്കു വ്യക്തമായ നിലപാടുണ്ട്. തൃക്കാക്കരയിലൂടെ എൽഡിഎഫ് 100 സീറ്റ് തികയ്ക്കുമെന്നും വിജയരാഘവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പരസ്യ പ്രചാരണത്തിന് 11 ദിവസം ബാക്കിനിൽക്കെ തൃക്കാക്കരയിൽ മുന്നണികളുടെ പ്രചാരണം മുറുകി. സീറ്റ് പിടിച്ചെടുത്ത് നിയമസഭയിൽ സെഞ്ചറി അടിക്കാൻ ശ്രമിക്കുന്ന ഇടതുമുന്നണി, മന്ത്രിമാരെയും എംഎൽഎമാരെയും ഇറക്കി ഭവനസന്ദർശനം തുടരുകയാണ്. തൃക്കാക്കര സെൻട്രൽ, പാലാരിവട്ടം എന്നിവിടങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ പര്യടനം.

സിറ്റിങ് സീറ്റ് കൈവിടാതിരിക്കാൻ പ്രചാരണം ഏകോപിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും കൊച്ചിയിലുണ്ട്. യുഡിഎഫ് ക്യാംപിന് ആവേശം പകരാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മണ്ഡലത്തിലുണ്ട്. സ്ഥാനാർഥി ഉമ തോമസ് മണ്ഡല പര്യടനം തുടരുകയാണ്. ബിജെപി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനു വോട്ടു തേടാൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മുൻ ഗവർണർ കുമ്മനം രാജശേഖരനുമാണു മണ്ഡലത്തിലുള്ളത്.

English Summary: A Vijayaraghavan about Fourth front and Thrikkakara Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA