സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങുമോ? കേന്ദ്ര ‘കടം വെട്ട്’ തകർക്കുമോ കേരളത്തെ?

HIGHLIGHTS
  • കടമെടുപ്പിൽ നിയന്ത്രണങ്ങൾ വരുത്തുമെന്ന നിലപാടിൽനിന്ന് പിന്നാട്ടുപോകാതെ കേന്ദ്രം
  • തെറ്റായ വിവരം നൽകി കൂടുതൽ തുക കടമെടുക്കാനുള്ള സാധ്യത ഇല്ലാതാക്കാനും നീക്കം
  • ഭരണ പ്രതിസന്ധിക്കു തന്നെ വഴിവയ്ക്കാവുന്ന വിധം കേന്ദ്രത്തിന്റെ നിയന്ത്രണം വരുമോ?
kn-balagopal-rbi
കെ.എൻ.ബാലഗോപാൽ (ചിത്രം: Facebook/AFP)
SHARE

തിരുവനന്തപുരം ∙ കടമെടുക്കുന്ന കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ സംസ്ഥാനങ്ങൾ വലിയ പ്രതിഷേധം തന്നെ ഉയർത്തിക്കഴിഞ്ഞു. തെലങ്കാന സർക്കാർ കേന്ദ്ര നിലപാടിനെതിരെ നിയമസഭാ സമ്മേളനം ചേർന്ന് പ്രമേയം പാസാക്കാൻ വരെ ആലോചിച്ചു. കേരളത്തിന്റെ പ്രതിഷേധം മന്ത്രി കെ.എൻ.ബാലഗോപാൽ പരസ്യമായി വാർത്താ സമ്മേളനത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേരളത്തിന് 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ തൽക്കാലത്തേയ്ക്ക് പ്രശ്നം അവസാനിച്ചിരിക്കുകയാണ്. എന്നാൽ, ഇത്രയും കാലം കേരളത്തിന്റെ മുഖ്യ വരുമാനമായിരുന്ന കടമെടുപ്പിൽ നിയന്ത്രണങ്ങൾ വരുത്തുമെന്ന നിലപാടിൽനിന്ന് കേന്ദ്രം പിന്നോട്ടു പോയിട്ടില്ല. കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വൈകാതെയുണ്ടാകും. ആ തീരുമാനം കേരളത്തിനു പ്രതികൂലമായാൽ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങാം. സർവീസ് പെൻഷനും ക്ഷേമ പെൻഷനും തടസ്സപ്പെടാം. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പലതും വെട്ടിക്കുറയ്ക്കേണ്ടി വരും. ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടിയും വരും. പണം കിട്ടുന്നില്ലെന്ന പരാതിയുമായി മിക്ക വകുപ്പുകളും ധനവകുപ്പിനു മേൽ സമ്മർദ്ദം കടുപ്പിക്കും. ഭരണ പ്രതിസന്ധിക്കു തന്നെ ഇതു വഴിവയ്ക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA