ADVERTISEMENT

കൊച്ചി∙ ഇൻഫോപാർക്ക് പ്രദേശത്ത് വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പൊലീസിന്റെയും പിടിയിലായത്. 

drugs

ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസങ്ങളായി ലഹരി സംഘത്തെ എസ്ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാൻ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു. ഏറ്റവും അടുപ്പക്കാർക്കു മാത്രം ലഹരി നൽകിയിരുന്ന ഇവർ ബെംഗളുരുവിൽനിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പൊലീസ് പറയുന്നു. 

English Summary: Drug dealing: 3 People including a woman were arrested in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com