പീറ്റർ എൽബേഴ്സ് ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സിഇഒ

pieter-elbers
പീറ്റർ എൽബേഴ്സ്. (ചിത്രം കടപ്പാട്∙ കെഎൽഎം)
SHARE

ന്യൂഡൽഹി∙ ഇൻഡിഗോ എയർലൈൻസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. ഒക്ടോബർ 1ന് പീറ്റർ ഇൻഡിഗോയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കുമെന്നാണ് ‌വിവരം. നിലവിൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒയും പ്രസിഡന്റുമാണ് എൽബേഴ്സ്. ഇൻഡിഗോയുടെ സിഇഒയായ റോനോജോയ് ദത്ത ഈ മാസം സെപ്റ്റംബർ 30ന് ‌വിരമിക്കും.

നെതർലൻഡ്സിൽ ജനിച്ച എൽബേഴ്സിന് ലൊജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദവും ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട്. 1994 ൽ കെഎൽഎമ്മിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച എൽബേഴ്സ് 2014ൽ കെഎൽഎം ഡച്ച് എയർലൈൻസിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തു.

English Summary : IndiGo appoints Pieter Elbers as CEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA