ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം സി സ്പെയ്സ് കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും. സർക്കാർ മേഖലയിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയറ്റർ റിലീസിനു ശേഷമേ ഒടിടിയിൽ സിനിമ കാണാനാകൂ എന്നതിനാൽ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞു.

സാംസ്കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ കെഎസ്എഫ്ഡിസിയുടെ നിയന്ത്രണത്തിലാണ് സി സ്പെയ്സിന്റെ പ്രവർത്തനം. ജൂൺ ഒന്നു മുതൽ സി സ്പെപെയ്സിലേക്കു സിനിമകൾ റജിസ്റ്റർ ചെയ്യാം. സിനിമകൾ ആദ്യം തിയറ്ററിലും പിന്നീട് സി സ്പെയ്സിലും എത്തും. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററിയും ഒടിടിയിൽ എത്തും.

കലാമൂല്യമുള്ള സിനിമകൾക്കും ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ നേടിയവയ്ക്കും മുൻഗണന നൽകും. തിയറ്റർ റിലീസ് ലഭിക്കാത്ത ചെറിയ സിനിമകൾക്കും സി സ്പെയ്സ് അവസരം നൽകും

English Summary: Kerala govt to have its own OTT platform by November 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com