തിരുവനന്തപുരം ∙ സില്‍വർലൈൻ പദ്ധതി സർവേയ്ക്കായി ഇനി കല്ലിടില്ലെന്നു സർക്കാർ. അതു പറയുന്നവർ ഇക്കാര്യം അറിയുന്നില്ല– ഇതുവരെ ഇട്ട കല്ലുകൾ ഭൂമി ഉടമകളുടെ കഞ്ഞിയിലാണെന്ന്. അതു മനസ്സിലാകണമെങ്കിൽ ഇതുവരെ വിവിധ പദ്ധതികൾക്കായി ഇട്ട കല്ലുകളുടെ ചരിത്രം അറിയണം. സർക്കാരിന്റെ ഒരു കല്ലു വീഴുന്നതോടെ ഫലത്തിൽ ആ ഭൂമിയുടെ ക്രയവിക്രയം വട്ടപ്പൂജ്യമായി. ഭൂമിയുടെ വെറും കാവൽക്കാരനായി ഉടമ മാറി. സംശയമുണ്ടെങ്കിൽ ശബരി പാതയ്ക്കായി വർഷങ്ങൾക്കു മുൻപ് കല്ലിട്ട ഭൂമിയുടെ ഉടമകളോട് ഒന്നു സംസാരിച്ചാൽ മതി. ഇതിനോടകം സിൽവർലൈനിന്റെ പേരിൽ സ്ഥാപിച്ചതു 190 കിലോമീറ്ററിലായി 6300 കല്ലുകൾ. ഇതിൽ ഭൂരിഭാഗവും സ്ഥലമുടമകളുടെ എതിർപ്പും അഭ്യർഥനയും മറികടന്നു സ്ഥാപിച്ചവയാണ്. ഫലത്തിൽ 6300 കല്ലുകൾ വീണത് നാട്ടുകാരുടെ നെഞ്ചിലാണ്. അതാണ് സർവേക്കല്ലിന്റെ ശക്തി. കല്ലിടൽ നിർബന്ധമില്ലെന്നു സർക്കാർ പ്രഖ്യാപിച്ചതോടെ ഇനി എവിടെയും കല്ലിടൽ ഉണ്ടാകില്ല. ഫലത്തിൽ സാമൂഹികാഘാത പഠനം നടക്കുന്ന ഭൂമി കല്ലിട്ടതെന്നും കല്ലിടാത്തതെന്നും രണ്ടായി തിരിയുകയാണ്. പക്ഷേ, ഇതുവരെ ഇട്ട കല്ലുകൾ എന്തു ചെയ്യും? ആ കല്ലുകൾ പിഴുതു മാറ്റുമോ? നടപ്പാകുമോ, ഇല്ലയോ എന്നുറപ്പില്ലാത്ത പദ്ധതിയുടെ പേരിൽ സ്വന്തം പുരയിടത്തിലിട്ട കല്ല് ഭൂവുടമകളുടെ നെഞ്ചിൽ വലിയ ഭാരമായി അവശേഷിക്കുകയാണ്.
സർവവും തകർത്തു ഈ സർവേകല്ല്; സർക്കാർ ഇനി കല്ലിടൽ നിർത്തിയിട്ട് എന്തു കാര്യം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.