ADVERTISEMENT

കനത്ത മഴയും പ്രളയവും നാശംവിതച്ച അസമിലെ ഹോജയിൽ കെടുതികൾ വിലയിരുത്താൻ എത്തിയ ബിജെപി എംഎൽഎ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തതു വിവാദത്തിൽ. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്ക്കെതിരേയാണു വിമർശനം ഉയരുന്നത്. കാല്‍പാദത്തിനു മുകളിൽ വരെ മാത്രം വെള്ളമുള്ള സ്ഥലത്താണു രക്ഷാപ്രവർത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. 

കുറച്ചു മാത്രം നടക്കാനുള്ള ദൂരത്തുള്ള ബോട്ടിലേക്കായിരുന്നു യാത്ര. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സിബു മിശ്രയ്ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. നിരുത്തരവാദപരമായി പെരുമാറിയെന്നാണ് എംഎല്‍എയ്‌ക്കെതിരേ ഉയരുന്ന വിമർശനം. 

അസമിലെ 27 ജില്ലകളിലായി ആറര ലക്ഷത്തോളം പേരെയാണു പ്രളയക്കെടുതി ബാധിച്ചത്. ഒമ്പതു പേര്‍ മരണപ്പെട്ടു. അരലക്ഷം പേരെയാണു മാറ്റിപ്പാര്‍പ്പിച്ചത്. സംസ്ഥാനത്താകെ 248 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. സൈന്യമെത്തിയാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

English Summary: Assam BJP MLA Slammed For Piggyback Ride During Flood Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com